സ്നേഹ വിരുന്നും , +2 വിദ്യാർഥികൾക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
SKSSF കക്കാട് യൂണിറ്റിൻ്റെ കീയിൽ മിഫ്താഹുൽ ഉലൂം ഹയർ സെക്കൻഡറി കക്കാട് മദ്രസയിലെ വിദ്യാർത്ഥികൾക്ക് സ്നേഹവിരുന്നും , പ്ലസ് ടു വിദ്യാർത്ഥികൾക്ക് യാത്രയയപ്പും നൽകി.
ഇംദാദുൽ ഇസ്‌ലാം സംഘം ജനറൽ സെക്രട്ടറി ഈ വി സലാം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
സദർ മുഅല്ലിം ഉസ്താദ് ഹസ്സൻ ബാഖവി കീയാറ്റൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
അബ്ദുസലാം ബാഖവി ഉസ്താദ് മുഖ്യപ്രഭാഷണവും ,
മദ്റസ മാനേജർ മുസ്തഫ ഒള്ളക്കൻ , തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
SKSSF വെന്നിയൂർ ക്ലസ്റ്റർ ജനറൽ സെക്രട്ടറി മുബശിർ കെ കെ , വൈസ് പ്രസിഡൻറ് അബ്ദുൽ ബാസിത് സി വി , യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് ആഷിക് പി ടി , ഷാമിൽ കെ പി , സാബിത് ഒ , നാജി സിസി , അനസ് കോടിയാട്ട് , അബ്ദുൽ ബാസിത് പോക്കാട്ട് , ഫാസിൽ കെ പി , നൗഫൽ ഒ , ഡാനിഷ് പിടി , നാഫിഹ് താണിക്കൽ , സിയാദ് വി , സജിൽ ഒ , മുഹ്സിൻ ഒ , സഹദ് വി , മുഫീദ് പി , ഫാസിൽ കോടിയാട്ട് , നൗഫിദ് ടി എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ മദ്രസയിലെ ഉസ്താദുമാരും , വിദ്യാർത്ഥികളും , രക്ഷിതാക്കളും പങ്കെടുത്തു.