ചെമ്മാട്ടെ മുസ്ലിം ലീഗ് നേതാവ് അബ്ദുള്ള കോയ ഹാജി (69) നിര്യാതനായി.




ചെമ്മാട്ടെ മുസ്ലിം ലീഗ് നേതാവ് അബ്ദുള്ള കോയ ഹാജി (69) നിര്യാതനായി.



തിരൂരങ്ങാടി: ചെമ്മാട്ടെ മുസ്ലിംലീഗ് പ്രാദേശിക നേതാവും സമസ്തയുടെ സജീവ പ്രവർത്തകനും ഇപ്പോൾ ഫറോക് ചെറുവണ്ണൂരിൽ താമസക്കാരനും പരേതനായ ഡോ: യു. ബാപ്പുട്ടി ഹാജിയുടെ സഹോദരൻ പരേതനായ ഡോ:ഉള്ളാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ പുത്രനുമായ യു.അബ്ദുള്ള കോയ ഹാജി (69) നിര്യാതനായി. തിരൂരങ്ങാടി മുനിസിപ്പാലിറ്റി മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തുന്നവർക്ക് നോമ്പ് തുറ വിഭവങ്ങൾ വിതരണം നടത്തി കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം ആറ് മണിക്ക് താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.തിരൂരങ്ങാടി സഹകരണ ബാങ്ക് ഡയറക്ടര്‍, തിരൂരങ്ങാടി മുനിസിപ്പാലിറ്റി 34-ാം ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ചെമ്മാട് ടൗണ്‍ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, ചെറുവണ്ണൂര്‍ ടൗണ്‍ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, പ്രവാസി ലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ ( 13 - 3 - 2024 ബുധൻ) 9 മണിക്ക് ചെമ്മാട് ജുമുഅത്ത് പള്ളിയിലും ഖബറടക്കം ഫറൂക് ചെറുവണ്ണൂര്‍ തെക്കേജുമുഅത്ത് പള്ളിയില്‍ 11.30-നും നടക്കും. ഭാര്യ: ഷക്കീല, മക്കള്‍: മുഹമ്മദ് റിസ് വാന്‍ (യു.കെ), നിയാസ് (ജിദ്ദ), നിഹാല, മരുമക്കള്‍: റഹീദ് രാമനാട്ടുകര, ഫെമി കോഴിക്കോട്, അന്‍ഷിലത് സിതാര വടകര. സഹോദരങ്ങൾ പരേതനായ അബ്ദുൽ റഷീദ്, ഇഖ്ബാൽ ഹാജി, അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ ഹമീദ്ഹാജി, അസീസ് ഹാജി. മരണ വിവരമറിഞ്ഞ് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം. എ. സലാം, മുൻമന്ത്രി പി.കെ. അബ്ദുറബ്ബ്, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.എച്ച്. എസ്. തങ്ങൾ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച്. മഹ്മൂദ് ഹാജി തുടങ്ങി ഒട്ടേറെ പേർ വസതിയിലെത്തി.


Previous Post Next Post
WhatsApp