ഡ്രൈവിങ് ടെസ്റ്റിനിടെ ഉദ്യോഗസ്ഥൻ വിദ്യാർഥിനിയോട് മോശമായി പെരുമാറി; സഹപാഠികൾ കൈകാര്യം ചെയ്തു.





ഡ്രൈവിങ് ടെസ്റ്റിനിടെ ഉദ്യോഗസ്ഥൻ വിദ്യാർഥിനിയോട് മോശമായി പെരുമാറി; സഹപാഠികൾ കൈകാര്യം ചെയ്തു.

തിരൂരങ്ങാടിയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായി പരാതി. കാറിന്റെ റോഡ് ടെസ്റ്റിനിടെ യാണ് വണ്ടിയിൽ പരിശോധനക്ക് ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ യുവതിയുടെ ശരീരത്തിൽ മോശമായി സ്‌പർശിച്ചതത്രെ. ഉടനെ തന്നെ യുവതി പ്രതികരിക്കുകയും ചെയ്ത‌തോടെയാണ് പുറത്തറിഞ്ഞത്.

യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോട് ആണ് മോശമായി പെരുമാറിയത്. സംഭവം അറിഞ്ഞ് വിദ്യാർത്ഥികൾ പ്രവർത്തകർ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്‌തു. എന്നാൽ കൈകാര്യം ചെയ്തില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്ത‌തെന്നും ഓഫീസിലുള്ളവർ പറയുന്നു.

ഇയാളെ റോഡ് ടെസ്റ്റിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഉന്നതർ ഇടപെട്ട് ഒത്തു തീർപ്പിൽ എത്തിക്കുകയായിരുന്നുവത്രെ. അതേസമയം, അറിയാതെ കൈ തട്ടിയതാണ് എന്നാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പറയുന്നത്.
Previous Post Next Post
WhatsApp