കുരുക്കൾ റോഡിനു വേണ്ടി ഒരു നാട് മുഴുവൻ കക്ഷി രാഷ്ട്രീയ ജാതി ഭേദമന്യ ഒരുമിച്ചു ചേർന്നു






കുരുക്കൾ റോഡിനു വേണ്ടി ഒരു നാട് മുഴുവൻ കക്ഷി രാഷ്ട്രീയ ജാതി ഭേദമന്യ ഒരുമിച്ചു ചേർന്നു

`MARCH 24, 2024`

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ കുരുക്കൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം മെന്ന് ആവിശ്യപെട്ടുകൊണ്ട്, 27ഡിവിഷനിൽ, നാട്ടുകാർ പുതിയ ജനകീയ കമ്മറ്റിക്ക് രൂപം നൽകി,22അംഗം കമ്മറ്റിക്കാണ് രൂപം നൽകിയത്.




ചെയർമാനായി സലീം കാരാട്ടിനെയും, കൺവീനറായി, അഷ്‌റഫ്‌ സിപി, ട്രഷറർ ആയി, അബ്ദുൽ റസാഖിനെയും, തെരഞ്ഞെടുത്തു
 കഴിഞ്ഞഒരാഴ്ച മുൻപ് നാട്ടുകാർ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപെട്ട് പ്രതിഷേധ സമരം സംഘടി പ്പിച്ചിരുന്നു, അത് കണ്ടില്ല ന്ന് നടിക്കുന്ന ഭരാണാധി കാരികളുടെ ധിക്കാരമായ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് നാട്ടുകാർ ഇങ്ങനെ ഒരു ജനകീയ കമ്മറ്റിക്ക് രൂപം നൽകാൻ തീരുമാനിച്ചത്, നൂറിൽ പരം ആളുകൾ പങ്കെ ടുത്ത യോഗത്തിൽ പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ, സെക്രട്ടറി, പ്രതിപക്ഷ അംഗങ്ങൾ തുടങ്ങിയവർക്ക്, നിവേദനം നൽകാൻ തീരുമാനിച്ചു, അടിയന്തരമായി ശാശ്വതമായ പരിഹാരം എടുത്തില്ല എങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു,
 യോഗത്തിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ള നിരവധി പേർ സംസാരിച്ചു
കുഞ്ഞുമറക്കാർ,മനോജ് മാഷ്, അക്ബർ പി പി, യൂനസ് അമ്പാടി നഗർ, സലീം സ്പെയർ ലാൻഡ്, ബാബു ചിറമംഗലം, എന്നിവർ സംസാരിച്ചു,
 യോഗം ഫാറൂഖ് അമ്പാടി നഗർ, സലിം സലീ, ബാപ്പു സവാരി, എന്നിവർ നേതൃത്വം നൽകി.
*കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സപ്പ് ചാനലിൽ അംഗമാവുക*
`https://whatsapp.com/channel/0029Va4SXev9mrGZnRO1a20c`

`https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW`

`www.karumbillive.in`

`wa.me/karumbillive`
Previous Post Next Post
WhatsApp