📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ബി ജെ പിയില്‍ ചേരുമെന്ന് പത്മജ വേണുഗോപാല്‍, കോണ്‍ഗ്രസില്‍ അപമാനം നേരിട്ടു

📢 Published: IST 🔄 Updated: IST


ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ബി ജെ പിയില്‍ ചേരുമെന്ന് പത്മജ വേണുഗോപാല്‍, കോണ്‍ഗ്രസില്‍ അപമാനം നേരിട്ടു.


തിരുവനന്തപുരം - ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ബി ജെ പിയില്‍ ചേരുമെന്ന് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും ഒരു ടി വി ചാനലിനോട് പത്മജ പറഞ്ഞു. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും അവര്‍ വ്യക്തമാക്കി. 
പത്മജയുടെ ബി ജെ പി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം.


ബി ജെ പിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം, കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്, ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ.

തന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാര്‍ട്ടി കൈവിട്ടുവെന്ന ധ്വനിയും പത്മജ നല്‍കുന്നു. അച്ഛന്‍ ഏറെവിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചതെന്നും, താന്‍ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ പറഞ്ഞു.
Join WhatsApp Group Send News / Ads