പദ്മജയുടെ ബി ജെ പി പ്രവേശം, മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ കെ.മുരളീധരന്‍


പദ്മജയുടെ ബി ജെ പി പ്രവേശം, മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ കെ.മുരളീധരന്‍


കോഴിക്കോട് - സഹോദരി പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ ചേരുന്നത് ഉറപ്പായ  സാഹചര്യത്തില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ കെ മുരളീധരന്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി അടുപ്പമുള്ള നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. അതേസമയം പാര്‍ട്ടിയുടെ നിലപാട് കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കും. സഹോദരിയുടെ കൂറുമാറ്റം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി തിരിച്ചടിയാകാനുള്ള സാധ്യതയുണ്ടെന്നാണ് കെ.മുരളീധരന്റെ കണക്ക് കൂട്ടല്‍.  


ഇന്ന് വെകുന്നേരം അഞ്ചിന് ബി ജെ പി ദേശീയ ആസ്ഥാനത്തെത്തിയാണ് പത്മജ വേണുഗോപാല്‍ അംഗത്വം സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നീക്കം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കെയാണ് സഹോദരനും വടകരയിലെ സിറ്റിംഗ് എം പിയുമായ കെ മുരളീധരന്‍ മത്സര രംഗത്ത് നിന്ന് പിന്മാറുന്നത്. സി പി എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ  കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇക്കുറി വടകരയില്‍ കടുത്ത മത്സരത്തിന് കളമൊരുങ്ങിയിരുന്നു. 
Previous Post Next Post
WhatsApp