പൊന്നാനി ചമ്രവട്ടം പാലത്തിനടിയിൽ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കക്ക പെറുക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപെട്ടു

പൊന്നാനി ചമ്രവട്ടം പാലത്തിനടിയിൽ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കക്ക പെറുക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപെട്ടു

എടപ്പാൾ കാടഞ്ചേരി സ്വദേശി വടക്കേപുരക്കൽ നാരായണന്റെ മകൻ പ്രദീപ്(35) മരണപ്പെട്ടത്.വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.ഒഴുക്കിപ്പെട്ട് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

പൊന്നാനി ഫയർ ഫോഴ്‌സും, നാട്ടുകാരും, ഉൾപ്പെടെ സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി പ്രദിപിനെ പൊന്നാനി ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Previous Post Next Post
WhatsApp