ഇസ്രായിലില്‍ ആക്രമണം;  കൊല്ലം സ്വദേശി കൊല്ലപ്പെട്ടു


ഇസ്രായിലില്‍ ആക്രമണം;  കൊല്ലം സ്വദേശി കൊല്ലപ്പെട്ടു


ജറുസലം-വടക്കന്‍ ഇസ്രയലിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കൊല്ലം വാടി സ്വദേശിയാണ് നിബിന്‍. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്. രണ്ടു മാസം മുന്‍പാണ് ഇസ്രായലില്‍ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാര്‍ക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. അഞ്ചു വയസുള്ള മകള്‍ ഉണ്ട്. നിബിന്റെ ഭാര്യ ഏഴു മാസം ഗര്‍ഭിണിയാണ്.
Previous Post Next Post