മിനി ഊട്ടിയിൽ ബൈക്കപടം പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു

മിനി ഊട്ടിയിൽ ബൈക്കപടം 
പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു

March 14, 2024
മലപ്പുറം കൊണ്ടോട്ടി | മിനി
ഊട്ടിയിൽ സ്കൂൾ ബസ്സിനു പിറകിൽ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ കമറുദ്ദിന്റെ മകൻ സിനാൻ (16) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച സിനാൻ ചേറൂർ സ്കൂ‌ൾ പത്താം ക്ലാസ് വിദ്യാർഥിയാണെന്നു പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ട് 5:30 മണിയോടെയായിരുന്നു അപകടം. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. വിദ്യാർഥികളെ ഇറക്കാൻ നിർത്തിയിട്ടതായിരുന്നു ബസ്. പരുക്കേറ്റവരെ നാട്ടുകാരാണ് ഉടൻ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
Previous Post Next Post
WhatsApp