ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിൽ



ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിൽ


മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തു. കേജ്‌രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി. ഇ.ഡി സംഘം അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രധാനപാതകളില്‍ ബാരിക്കേഡുകള്‍ നിരത്തി. ബിജെപി ദേശീയ ആസ്ഥാനത്തിന് മുന്നില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി എഎപി. കേജ്‌രിവാളിന്റെ വീടിനുമുന്നില്‍ വീണ്ടും പ്രവര്‍ത്തകര്‍ തടിച്ചുകൂടുന്നു ഇഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മന്ത്രി അതിഷി പറഞ്ഞു.
Previous Post Next Post
WhatsApp