ഉമ്മയും മകനും സഞ്ചരിച്ച ബൈക്ക് കാറിലിടിച്ചു; മകന് പിന്നാലെ മതാവും മരണപ്പെട്ടു





ഉമ്മയും മകനും സഞ്ചരിച്ച ബൈക്ക് കാറിലിടിച്ചു; മകന് പിന്നാലെ മതാവും മരണപ്പെട്ടു

01-03-2024

മലപ്പുറം: കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചതിന് പിന്നാലെ മാതാവും മരണപെട്ടു. കൂടെ ഉണ്ടായിരുന്ന ഉമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു,
കരുവാരക്കുണ്ട് ചുള്ളിയോട് സ്വദേശി പൊട്ടൻ തൊടിക
സനൂഫും (ചിഞ്ചു-34). മാതാവ് ഫാത്തിമയും ആണ് മരണപ്പെട്ടത് ബൈക്കിൽ ഇരിങ്ങാട്ടിരിയിലെ ബന്ധു വീട്ടിലേക്ക് പോകുമ്പോളാണ് അപകടം. ഇരിങ്ങാട്ടിരി പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. 

കരുവാരക്കുണ്ട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പ്രവാസിയായ സനൂഫ് ഒരു വയസ് പ്രായമുമുള്ള കുട്ടിയെ കാണാനായി ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. ഖബറടക്കം മൃതദേഹ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച പണത്തുമ്മൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടക്കും. പിതാവ് അലി. ഭാര്യനാസിറാ തസ്നി
Previous Post Next Post
WhatsApp