രാജ്യത്തിൻ്റെ വീണ്ടെടുപ്പിന് എസ്. ഡി .ഐ വഹിച്ച ദൗത്യം വിലപ്പെട്ടത് മുർഷിദ് ഷമീം
തിരൂരങ്ങാടി : രാജ്യത്തിൻ്റെ വീണ്ടെടുപ്പിന് എസ്.ഡി.പി.ഐവഹിച്ച ദൗത്യം വിലപെട്ടതായിരുന്നെന്ന് കാലം തെളിയിച്ചെന്ന് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുർഷീദ് ഷമീം പറഞ്ഞു.
തിരൂരങ്ങാടി മണ്ഡലം എസ്.ഡി.പി ഐ പ്രവർത്തക കൺവൻഷൻ ചെമ്മാട് ബാങ്ക് ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ലോക സഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിച്ച നിലപാട് ശരിയായ രീതി തന്നെയായിരുന്നു മതേതരത്വചേരിയെ പിന്തുണക്കുക എന്നത് പൊതുജനം ഏറ്റെടുത്തു.
ഫാഷിസ്റ്റ് ശക്തികൾ വൻതോതിൽ ശക്തി പ്രാപിക്കുന്ന പ്രവചനങ്ങൾ അസ്ഥാനത്താവുന്ന കാഴ്ചയാണ് രാജ്യം ദർശിച്ചത്.
16 വർഷത്തെ എസ്.ഡി.പി ഐ വളർച്ച ഇന്ത്യൻ ജനാതിപത്യത്തിന് കരുത്ത് പകരുന്നതാണന്നും, ജനാതിപത്യ മാർഗത്തിൽ ഫാഷിസത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവർക്ക് വിശ്രമസ്ഥലമായി കൽതുറങ്കുകൾ ഉയർന്ന് വരുന്നത് ഒരിക്കലും നിരാശപെടുത്തില്ലന്നും കൂടുതൽ ശക്തി പകരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഉസ്മാൻ ഹാജി അദ്ധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി നൗഫൽപരപ്പനങ്ങാടി, എസ്.ഡി.ടി.യു ജില്ല സെക്രട്ടറി അക്ബർ പരപ്പനങ്ങാടി, വിം ഇന്ത്യ ജില്ല കമ്മിറ്റി അംഗം ആസിയ ചെമ്മാട് സംസാരിച്ചു