പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
പരപ്പനങ്ങാടി : പ്ലസ് വൺ അലോട്ട്മെൻ്റിൽ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മാഹ്ത്യ ചെയ്തു.
പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡ് സ്വദേശിനി പുതിയൻ്റെ കത്ത് മുഹമ്മദ് ബഷീർ, റാബിയ ദമ്പതികളുടെ മകൾ ഹാദിറുഷ്ദ (15) ആണ് മരിച്ചത്.
പ്ലസ് വൺ സീറ്റിനായുള്ള 2 അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പം ഉള്ള വിദ്യാർത്ഥികൾക്കടക്കം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്ന് കുട്ടി സങ്കടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഇന്ന് വൈകുന്നേരം 5 മണിയോടടുത്താണ് സംഭവം
മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ ഉടനെ കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുദ്ദ്ധേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.
പരപ്പനങ്ങാടി എസ്.എം.എൻ എച്ച്.എസ് എസ്. ൽ പത്താം തരത്തിൽ വിജയിച്ച് തുടർപഠനത്തിന് കാത്തിരിക്കുകയായിരുന്നു.