📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അരീക്കോട് താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗം ഇന്ന് ആരംഭിച്ചു.

📢 Published: IST 🔄 Updated: IST


അരീക്കോട് താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗം ഇന്ന് ആരംഭിച്ചു.


നാളെ ഹൈകോടതിയിൽ വാദം കേൾക്കാനിരിക്കെ അടിയന്തിരമായി സജീകരിക്കുകയായിരുന്നു.

അരീക്കോട്:അരീക്കോട് താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗം ഇന്ന് 6 മണിയോടെ പ്രവർത്തനം ആരംഭിച്ചു.ഇതോടെ 24 മണിക്കൂർ ഡോകടർമാരുടെ സേവനം രോഗികൾക്ക് ലഭിക്കും

നിലവിൽ കഴിഞ്ഞ ഫെബ്രുവരി 27ന് കാഷ്വാലിറ്റി തുടങ്ങാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയിട്ടും തുടർ നടപ്പടി സ്വീകരിക്കുവാൻ സൂപ്രണ്ട് അടക്കമുള്ളവർ തയ്യാറാകാത്തതിനെ തുടർന്ന് അരീക്കോട് എസ് ഡി പി ഐ പഞ്ചായത്ത് ഭാരവാഹികളായ പനോളിസുലൈമാൻ, പട്ടിരി മുജീബ് ബഹു: ഹൈകോടതിയിൽ റിട്ട് സമർപ്പിച്ചതിനെ തുടർന്ന് സർക്കാറിനോട് കോടതി വിശദീകരണം തേടിയിരുന്നു'. 

നാളെ (ബുധൻ)കോടതിയിൽ കേസ് വാദം കേൾക്കാനിരിക്കെ ഇന്ന് തന്നെ അടിയന്തിരമായി തുടങ്ങിയത് സാങ്കേതിക തടസമില്ല എന്ന് കോടതിയെ അറിയിക്കുന്ന നീക്കത്തിനാണ്, 
സംസ്ഥാന സർക്കാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡിഎംഒ ' അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ,ആശുപത്രിസൂപ്രണ്ട്,ഉൾപ്പെടെയുള്ളവരിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിനാൽ മുഖം രക്ഷിക്കാനാണ് ഈ നീക്കം നടത്തിയത്. 

സേവ് അരീക്കോട് താലൂക്കാശുപത്രി ഫോറം ഭാരവാഹി കെ എം അബ്ദുൽ സലിം ഹൈകോടതിയിൽ നൽകിയ റിട്ട് ഈ മാസം അവസാന ആഴ്ചയിൽ ഹിയറിംഗ് വെച്ചതായി ഭാരവാഹികൾ അറിയിച്ചിരുന്നു'

നിലവിൽ ഒപി പ്രവർത്തിക്കുന്ന ഭാഗത്ത് തന്നെയാണ് അത്യാഹിത വിഭാഗവും പ്രവർത്തിക്കുക ഒ പി യിൽ രോഗികൾക്ക് കാത്തിരിപ്പിന് സൗകര്യമൊരുക്കിയ ഭാഗം ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണ വാർഡ് സജീകരിച്ചിട്ടുള്ളത് .
Join WhatsApp Group Send News / Ads