കഞ്ചാവ് കേസിൽ പിടിയിലായ പ്രതികൾക്ക് 30 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു മഞ്ചേരി സ്പെഷ്യൽ കോടതി
ഹമീദ് പരപ്പനങ്ങാടി 🖋️
Tirur PS Crime 1092/22 U/s 20(b)(ii)(C) and 29 of NDPS Act (SC 344/22)
മാരക ലഹരി മരുന്നായ 230 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസ്സിലെ പ്രതികളെ കസ്റ്റഡി വിചാരണ നടത്തി പ്രതികള്‍ക്ക് 30 വര്‍ഷം വീതം കഠിന തടവും 200000/- രൂപ വീതം പിഴയും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം വീതം അധിക തടവും ശിക്ഷ വിധിച്ചു.
03/09/2021 തീയ്യതി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പകന്‍ 11.50 മണിക്ക് തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചമ്രവട്ടം പാലത്തിന് സമീപം വെച്ച് പ്രതികളായ *A1) മനോഹരന്‍, വയസ്സ് 32/21, S/o മണി. പാലതൊടി വീട്, കാവശ്ശേരി Po, ആലത്തൂര്‍, പാലക്കാട് , A2) ദിനേശ്, വയസ്സ 37/21, S/o ലക്ഷമണന്‍, ആത്തി പാലത്തില്‍ വീട്, പൊരുന്നാള്‍ക്കുന്ന്, വെള്ളാഞ്ചിറ Po, ആളൂര്‍, തൃശ്ശൂര്‍, A3) ബിനീദ്, വയസ്സ് 31/21, S/o തങ്കപ്പന്‍, വട്ടപ്പറമ്പന്‍ വീട്, ഓപത്തുങ്ങല്‍, മാതൂര്‍ Po, തൃശ്ശൂര്‍* എന്നിവര്‍ അമിതാദായത്തിന് വേണ്ടി വില്‍പനയ്ക്കായി KA-19-AC-5881 നമ്പര്‍ ലോറിയില്‍ കടത്തി കൊണ്ടുവരുകയായിരുന്ന 230 കിലോഗ്രാം കഞ്ചാവ് തിരൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ബന്തവസ്സില്ലെടുത്തു് പ്രതികളെ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്ത കാര്യത്തിന് രജിസ്റ്റര്‍ ചെയ്ത തിരൂര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം *1092/21 U/s 20(b)(ii)(C) and 29 of NDPS Act* കേസ്സിലാണ് ബഹുഃ മഞ്ചേരി NDPS കോടതി ജഡ്ജ് ശ്രീ. എം.പി ജയരാജ് ആണ് പ്രതികള്‍ കസ്റ്റഡിയിലിരിക്കെ വിചാരണ നടത്തി ഒന്നും മൂന്നും പ്രതികളെ ശിക്ഷിച്ചത്.
• U/s 20(b)(ii)(C) NDPS Act പ്രകാരം 15 വര്‍ഷം വീതം കഠിന തടവും, 1 ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ 6 മാസം വീതം അധിക തടവും
• U/s 20(b)(ii)(C) and 29 of NDPS Act പ്രകാരം 15 വര്‍ഷം വീതം കഠിന തടവും, 1 ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ 6 മാസം വീതം അധിക തടവും. എന്നിങ്ങനെയാണ് ശിക്ഷ.
ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിക്കും.
അറസ്റ്റ് ചെയ്ത തിയതി മുതല്‍ ഈ പ്രതികള്‍ ജാമ്യം ലഭിക്കാതെ വിയ്യൂര്‍ സെന്‍റര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുകയാണ്. രണ്ടാം പ്രതിക്ക് ബഹു: ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. ടിയാന്‍റെ കേസ്സ് Split up ചെയ്തിട്ടുള്ളതാണ്.
തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ ജിജോ MJ ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി ബഹുമാനപ്പെട്ട കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ P സുരേഷ്, ഹാജരായി. 10 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 39 രേഖകളും 5 മെറ്റീരിയല്‍ ഒബ്ജക്റ്റുകളും ഹാജരാക്കിയിട്ടുള്ളതാണ്. പ്രോസിക്യൂഷൻ ലൈസണ്‍ വിംഗിലെ GSI സുരേഷ്ബാബുവാണ് പ്രോസിക്യൂഷനെ സഹായിച്ചത്.