പി.പി ഷാഹുൽഹമീദിന് ജന്മനാട്ടിൽ സ്വീകരണം നൽകി
പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയുടെ പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പി.പി ഷാഹുൽഹമീദിന് ജന്മ നാട്ടിൽ തീരദേശ വാസികളുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. പുത്തൻകടപ്പുറം ഫിഷ് ലാൻഡിങ് സെൻറർ പരിസരത്ത് നടന്ന പരിപാടിയിൽ നാടിന്റെ സ്നേഹോപഹാരവും പൊന്നാട അണിയിക്കലും ഡിവിഷൻ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കുന്നുമ്മൽ അബ്ദുല്ല നൽകി. വിവിധ പോഷക ഘടകങ്ങളും ആദരിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.പി നൗഷാദ്, സി.പി ചെറിയബാവ, പി.പി പൗറു, പി.പി ശഫീഖ്, എ.പി ഹബീബ്, മുനീർ കോടാലി, പി.അൻസാർ സംബന്ധിച്ചു.
പടം:പരപ്പനങ്ങാടി നഗരസഭയുടെ പുതിയ ചെയർമാൻനായി തെരഞ്ഞെടുക്കപ്പെട്ട പി.പി ഷാഹുൽഹമീദിന് ജന്മ നാട്ടിൽ നൽകിയ സ്വീകരണത്തിന്റെ ഭാഗമായി ആദരിക്കുന്നു.
