📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കാഫിർ സ്ക്രീൻഷോട്ട് വിവാദം; യൂത്ത് കോൺഗ്രസ് പരാതിയില്‍ കെ.കെ ലതികയ്ക്ക് എതിരെ അന്വേഷണം

📢 Published: IST 🔄 Updated: IST

കാഫിർ സ്ക്രീൻഷോട്ട് വിവാദം; യൂത്ത് കോൺഗ്രസ് പരാതിയില്‍ കെ.കെ ലതികയ്ക്ക് എതിരെ അന്വേഷണം


വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയില്‍ മുൻ എം.എൽ.എ കെ.കെ ലതികയ്ക്ക് എതിരെ അന്വേഷണം. അടിയന്തരമായി അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. സ്ക്രീൻഷോട്ട് വിവാദം വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അവമതിപ്പ് ഉണ്ടാക്കിയെന്നും സമുഹത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നുമാണ് യൂത്ത് കോൺഗ്രസിൻ്റെ പരാതി.

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നായിരുന്നു കാഫിർ സ്ക്രീൻഷോട്ട് സമുഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് സി.പി.എം നേതാവും മുൻ എം.എൽ എയുമായ കെ.കെ ലതിക ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ലോക്കൽ പോലീസ് പരാതി നിരസിച്ചതോടെ ഡിജിപിക്ക് നൽകിയ പരാതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Join WhatsApp Group Send News / Ads