കക്കാട് വാട്ടർ ടാങ്ക് നിർമാണം തുടങ്ങി
തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയിൽ
പുതുതായി നിർമിക്കുന്ന കക്കാട് ബൂസ്റ്റർ വാട്ടർ ടാങ്ക് കോൺഗ്രീറ്റ് പ്രവൃത്തി തുടങ്ങി, ഏഴ് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ആണ് നിർമിക്കുന്നത്, നിലവിലുണ്ടായിരുന്ന ജീർണാവസ്ഥയിലായിരുന്ന ടാങ്ക് രണ്ട് മാസം മുമ്പ് പൊളിച്ച് നീക്കിയിരുന്നു, ജലവിതരണത്തിന് ഏറെ ആശ്വാസമാകുന്നതാണ് പുതിയ ടാങ്ക്, നഗരസഭ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ സുജിനി മുളമുക്കിൽ, ആരിഫ വലിയാട്ട്, അസിഎക്സിക്യൂട്ടീവ് എഞ്ചിനിയർ അജ്മൽ, കമ്പനി എ, ഇ അനസ് പ്രവ്യത്തിസന്ദർശിച്ച് വിലയിരുത്തി, ആറ് മാസം കൊണ്ട് പൂർത്തിയാകും, ത്വരിതഗതിയിലാണ് പ്രവൃത്തികൾ നടക്കുന്നത്,
തിരൂരങ്ങാടി തൂക്കുമരം മുതൽ വെന്നിയൂർ 'ചുളളിപ്പാറ മേഖലകളിൽ ജലവിതരണം കക്കാട് ബൂസ്റ്റർ ടാങ്കിൽ നിന്നാണ്, കരിപറമ്പ് ടാങ്ക് നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്, ചന്തപ്പടി ടാങ്ക് നിർമാണം അടുത്ത ദിവസം തുടങ്ങും, പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി കല്ലക്കയത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്