ഏഴാമത് കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ മെമ്മോറിയൽ എജുക്കേഷൻ അചീവ്മെൻ്റ് അവാർഡ് വിതരണം ചെയ്തു.
എം എസ് എഫ് കരുമ്പിൽ ടൗൺ കമ്മിറ്റിയും സംയുക്തമായി ഏഴാമത് കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ മെമ്മോറിയൽ എജുക്കേഷൻ അചീവ്മെൻ്റ് അവാർഡ് വിതരണം വിതരണം ചെയ്തു.
തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെപി മുഹമ്മദ്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് റഫീഖ് പാറക്കൽ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു. ഇക്ബാൽ കല്ലിങ്ങൽ, എകെ റഹീം, കെ എം മൊയ്തീൻ, കെ എം മുഹമ്മദ്, തുടങ്ങിയവരും സംസാരിച്ചു.
കരുമ്പിൽ പ്രദേശത്ത്നിന്നും എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും, മറ്റു മേഖലകളിൽ മികവ് തെളിയിച്ചവരെയുമാണ് കെഎംസിസിയുടെയും എം എസ് എഫ് ൻ്റെയും നേതൃത്വത്തിൽ ആദരിച്ചത്. പോക്കാട്ട് അബ്ദുറഹ്മാൻ കുട്ടി സാഹിബ് വസതിയിൽ ഒരുക്കിയ അഫ്ലഹ് കൂരിയാടൻ നഗറിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
യാക്കൂബ് കൊടപ്പന , എ കെ സലാം, എം ടി ഹംസ , അയ്യൂബ് ടി , സാദിഖ് ഒള്ളക്കൻ , സുബൈർ മുക്കൻ , മുബഷിർ കെകെ , ഷാമിൽ കെപി, എം എസ് എഫ കരുമ്പിൽ ടൗൺ ഭാരവാഹികളായ സാബിത് ഒ , മുസമ്മിൽ കെ , ആദിൽ മുബാറക് യു കെ , സാലിം പികെ എന്നിവർ നേതൃത്വം നൽകി.