📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മുസ്ലിം ലീഗിന് എതിരായ കുത്തിത്തിരിപ്പ് ഏശിയില്ല-പി.കെ കുഞ്ഞാലിക്കുട്ടി

📢 Published: IST 🔄 Updated: IST
മുസ്ലിം ലീഗിന് എതിരായ കുത്തിത്തിരിപ്പ് ഏശിയില്ല-പി.കെ കുഞ്ഞാലിക്കുട്ടി



മലപ്പുറം- ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് എതിരായ കുത്തിത്തിരിപ്പുകൾ ഏശിയില്ലെന്നും ജനങ്ങൾ വലിയ സ്നേഹമാണ് ലീഗിനോട് കാണിച്ചതെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഇന്ത്യാ മുന്നണിക്ക് ഭരണം കിട്ടിയില്ലെങ്കിലും ജനാധിപത്യത്തെ സംരക്ഷിക്കാൻ പാകത്തിലുള്ള ശക്തമായ പ്രതിപക്ഷം രാജ്യത്തുണ്ട് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയത്തിലേക്ക് നയിച്ച സഹചര്യം പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ രാഷ്ട്രീയവുമായി ഒരു നിലക്കും ബന്ധപ്പെടാത്ത കാര്യങ്ങളാണ് ചിലർ പൊന്നാനിയിൽ വിവാദമാക്കാൻ ശ്രമിച്ചതെന്ന് എം.പി അബ്ദുസമദ് സമദാനിയും പറഞ്ഞു. വോട്ടർമാർക്ക് നന്ദി പറയുന്നതായി ഇ.ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി.
Join WhatsApp Group Send News / Ads