വിവാഹത്തിൽനിന്ന് യുവതിയുടെ കുടുംബം പിൻവാങ്ങി, കോട്ടക്കലിൽ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

വിവാഹത്തിൽനിന്ന് യുവതിയുടെ കുടുംബം പിൻവാങ്ങി, കോട്ടക്കലിൽ വീടിന് നേരെ വെടിയുതിർത്ത് യുവാവ്


കോട്ടക്കൽ- വിവാഹത്തിൽനിന്ന് പിൻവാങ്ങിയെന്ന് ആരോപിച്ച് യുവതിയുടെ വീടിന് നേരെ യുവാവ് വെടിയുതിർത്തു. മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് സംഭവം. ചട്ടിപ്പറമ്പ് സ്വദേശി അബൂതാഹിറിനെ കോട്ടക്കൽ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് ഒതുക്കുങ്ങൽ അരിച്ചോൾ നെടുങ്ങോട്ടുകുളമ്പ് കുനത്തുപറമ്പ് ഇബ്രാഹിമിന്റെ വീടിന് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. വെടിയേറ്റ് വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. സംഭവസമയത്ത് സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇബ്രാഹിമിന്റെ മകളുമായി അബുതാഹിറിന്റെ വിവാഹം നിശ്ചയിക്കുകയും നിക്കാഹ് നടക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇയാളുടെ സ്വഭാവദൂഷ്യം കാരണം വിവാഹത്തിൽനിന്ന് കുടുംബം പിൻവാങ്ങി. ഇതിലെ വൈരാഗ്യമാണ് വെടിവെപ്പിന് കാരണമായത്. ഇയാളെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

Previous Post Next Post