ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി തിരൂരിൽ ഒൻപത് വയസുകാരന് ദാരുണാന്ത്യം

ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി തിരൂരിൽ ഒൻപത് വയസുകാരന് ദാരുണാന്ത്യം


തിരൂര്‍: മലപ്പുറം തിരൂരിനടുത്ത് വൈലത്തൂരിൽ ഓട്ടമാറ്റിക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വൈലത്തൂര്‍ ചിലവില്‍ ചങ്ങണക്കാട്ടിൽ കുന്നശ്ശേരി അബ്ദുള്‍ ഗഫൂറിന്റെയും സജിലയുടെയും മകന്‍ മുഹമ്മദ് സിനാന്‍ (9) ആണ് മരിച്ചത്. തിരൂര്‍ ആലിന്‍ ചുവട് എം.ഇ.ടി സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്‍.

വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍ നമസ്‌കാരത്തിനായി പോകുമ്പോള്‍ അയല്‍പക്കത്തെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Previous Post Next Post