📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കുട്ടിയെയും പിതാവിനെയും കാണാതായി

📢 Published: IST 🔄 Updated: IST




മലപ്പുറം: മലപ്പുറത്ത് പിതാവിനെയും ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. 


ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ. പിന്നീട് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാൾക്കും കുഞ്ഞിനും എന്തുപറ്റി എന്ന ആശങ്കയിലാണ് കുടുംബം. യുവാവും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. 


കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് സഫീർ കുട്ടിയുമായി പോകുന്നത്. നിലവിൽ ഇയാളുടെ ഫോൺ സ്വിച്ച്​ഓഫാണ്. ബന്ധുക്കൾ നൽകിയ പരാതി പ്രകാരം തിരൂരങ്ങാടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് സഫീർ ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. 

വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

6363375667
97462 49984
9947546982 


Join WhatsApp Group Send News / Ads