രാഹുൽ ഗാന്ധിയുടെ കരങ്ങളെ ശക്തിപ്പെടുത്തുവാൻ കോൺഗ്രസിലേക്ക്: അംഗത്വം നൽകി സ്വീകരിച്ച് ഡിസിസി പ്രസിഡന്റ്
മൊറയൂർ: രാജ്യത്ത് ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ മതേതര ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിൽ കോൺഗ്രസിന്റെ പ്രസക്തി മനസ്സിലാക്കിക്കൊണ്ട് രാജ്യത്തിന് ഉടനീളം കോൺഗ്രസിലേക്കുള്ള ഒഴുക്ക് തുടർന്നു കൊണ്ടിരിക്കുകയാണെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ചു വന്നവർക്ക് അംഗത്വം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പ്രസ്താവിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനക്കച്ചേരി മുജീബ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മാരായ അജ്മൽ ആനത്താൻ, അഹമ്മദ് കബീർ പുളിക്കൽ, ഡിസിസി മെമ്പർ ബി കുഞ്ഞയ്മുട്ടി ഹാജി, ഡിസിസി എക്സിക്യൂട്ടീവ് അംഗം സത്യൻ പൂക്കോട്ടൂർ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരായ ആനത്താൻ അബൂബക്കർ ഹാജി, പൂക്കോടൻ ഫക്രുദീൻ ഹാജി, ആനത്താൻ ഹസ്സൻ ഹാജി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സി കെ ഷാഫി, സി കെ നിസാർ, ബംഗാളത്ത് കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
മൊറയൂർ മണ്ഡലത്തിൽ നിന്നും കൊടിയിൽ മുഹമ്മദ് റാഫി, കെ സി, രാജേഷ് ബാബു വടക്കുപറമ്പിൽ, ഹംസ പിടി, ഫൈസൽ കുന്നത്ത്പ്പറമ്പിൽ, രാജേഷ് കുന്നുമ്മൽ, രജിത വടക്കുപറമ്പിൽ, ബേബി ഫരീദ, റസീന എം, സജിത കെ, ഷിത കെ, ഷിഫാന കാരാട്ടിൽ തുടങ്ങിയവരാണ് കോൺഗ്രസിൽ അംഗത്വം എടുത്തത്.