ചെട്ടിപ്പടി സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ നാലാമനുമായി പോലീസിൻ്റെ തെളിപ്പെടുപ്പ് നടത്തി



ചെട്ടിപ്പടി സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ നാലാമനുമായി പോലീസിൻ്റെ തെളിപ്പെടുപ്പ് നടത്തി.

🖋️ഹമീദ് പരപ്പനങ്ങാടി 

പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം സ്വർണ്ണം തട്ടിപ്പറിക്കൽ സംഘം ഏറ്റുമുട്ടിയ കേസിൽ പിടിയിലായ നാലാമനുമായി പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസമാണ് ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ സ്വർണ്ണം തട്ടി മുങ്ങിയ 2 പേരെ തേടി വൈപ്പിൻ സ്വദേശികളായ ക്വട്ട്വേഷൻ സംഘങ്ങൾ എത്തി ഏറ്റുമുട്ടിയിരുന്നു.
പരസ്പരം ആക്രമിച്ചതിനെ തടഞ്ഞ നാട്ടുകാർക്കെതിരെ സംഘം തിരിഞ്ഞതോടെ പ്രശ്നം രൂക്ഷമായി.




  നാട്ടുകാരുടെ കൈയ്യിൽ നിന്ന് പൊതിരെ കിട്ടിയ ക്വട്ടേഷൻ സംഘത്തിൽ നിന്ന് മുങ്ങിയ പ്രതി 2 ദിവസം മുന്നെയാണ് പിടിയിലായത്. ഇന്ന് താനൂർ സ്വദേശി കെ തഫ്സീർ (24 ) നെ കസ്റ്റഡിയിൽ വാങ്ങി പരപ്പനങ്ങാടി എസ്. എച്ച്. ഒ. ഹരീഷ് ൻ്റെയും, സബ് ഇൻസ്പക്ടർ അരുൺ ൻ്റെയും  നേതൃത്വത്തിൽ ആലുങ്ങൽ ബീച്ചിൽ തെളിവെടുപ്പ് നടത്തി . 

സ്വർണ കള്ള കടത്തുമായി ബന്ധപെട്ട വ്യക്തിയെ പൊക്കി കൊണ്ടുപോകാൻ കൊട്ടേഷൻ സംഘത്തെ നയിച്ചത് ഇയാളായിരുന്നന്ന് പോലീസ് പറയുന്നു. പിടിയിലായ തഫ്സീർ നിരവധി കേസിലെ പ്രതിയാണെന്ന് കണ്ടത്തിയിട്ടുണ്ട്. തെളിവെടുപ്പിന് കൊണ്ട് വന്നതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരുടെ വികാര പ്രകടനം ശക്തിപ്രാപിച്ചതോടെ പ്രതിയുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് സംഘം മടങ്ങി.
Previous Post Next Post