ക്വട്ടേഷൻ സംഘത്തിലെ നാലാമനും പിടിയിൽ
പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർക്കെതിരെ കയ്യുയർത്തി പൊതിരെ കിട്ടിയ ക്വട്ടേഷൻ സംഘത്തിൽ നിന്ന് മുങ്ങിയ പ്രതി പിടിയിൽ.
താനൂർ സ്വദേശി കെ തഫ്സീർ (24 ) നെയാണ് പരപ്പനങ്ങാടി എസ്. എച്ച്. ഒ. ഹരീഷും സംഘവും പിടികൂടിയത്.
സ്വർണ കള്ള കടത്തുമായി ബന്ധപെട്ട വ്യക്തിയെ പൊക്കി കൊണ്ടുപോകാൻ വാഹനത്തിലെത്തിയ അഞ്ചംഗ സംഘം നാട്ടുകാർക്കെതിരെ ഭീഷണി ഉയർത്തിയതോടെ ആൾകൂട്ടം കയ്യിൽ കിട്ടിയ രണ്ട് പേരെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ മൂന്നു പേർ രക്ഷപെടുകയായിരുന്നു. ഇതിലൊരാളാണ് ഇപ്പോൾ പിടിയിലായ തഫ്സീർ.
നേരത്തെ മൂന്നാമനെ പൊലീസ് പൊക്കി കോടതിയിൽ ഹാജരാക്കി ജയിലിലേക്കയച്ചിരുന്നു. അപരൻ വിദേശത്തേക് കടന്നതായാണ് വിവരം.
പിടിയിലായ തഫ്സീറിനെ പൊന്നാനി കോടതി റിമാൻ്റ് ചെയ്തു.