പോലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പോലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ


കണ്ണൂർ – പോലീസുകാരൻ്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. അഞ്ചരക്കണ്ടി മാമ്പ കാമേത്ത് മാണിക്കോത്ത് വീട്ടിൽ ശശീന്ദ്രനെയാണ് (62) ആണ് പിടിയിലായത്. മട്ടന്നൂർ സി.ഐ, ബി.എസ്.സജൻ അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. മട്ടന്നൂരിലെ ഹോൾസെയിൽ വസ്ത്രാ ലയത്തിൽ ബന്ധുവിൻ്റെ കടയിലേക്ക് വസ്ത്രം വാങ്ങാനെ ത്തിയ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ 42കാരി ശശീന്ദ്രൻ്റെ ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ചിരുന്നു. മുൻ പരിചയമുള്ളതിനാലാണ് ശശീന്ദ്രൻ്റെ റിക്ഷ ട്രിപ്പ് വിളിച്ചത്.

യുവതിക്ക് പോകേണ്ട സ്ഥലത്തിന് പകരം വിമാനത്താവളത്തിനടുത്ത് കല്ലേരിക്കര എന്ന സ്ഥലത്തേക്കാണ് റിക്ഷ ഓടിച്ചുപോയത്. അവിടെ വച്ച് യുവതിയെ കയറിപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ റിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റു. അതിനിടെ മറ്റൊരു വാഹനത്തിൻ്റെ ലൈറ്റ് കണ്ടതോടെ ശശീന്ദ്രൻ റിക്ഷയുമായി സ്ഥലംവിടുകയായിരുന്നു. പരിക്കേറ്റ യുവതിക്ക് കൂത്തുപറമ്പ് ആശുപത്രിയിൽ ചികിത്സ നൽകി. യുവതി ഭർത്താവുമായി അകന്നു കഴിയുകയാണ്.

യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് ഉടൻ അന്വേഷണം തുടങ്ങി. ഇന്ന് ഉച്ചയോടെ ശശീ ന്ദ്രൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഇയാൾ ഉപയോഗിച്ച ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു.

Previous Post Next Post