കണ്ണൂര്‍ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം; ആഭ്യന്തര മന്ത്രിയും പോലീസും പരാജയമെന്ന് ഷാഫി പറമ്പിൽ

കണ്ണൂര്‍ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം; ആഭ്യന്തര മന്ത്രിയും പോലീസും പരാജയമെന്ന് ഷാഫി പറമ്പിൽ



പൊലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിര്‍മ്മിച്ചവരെ കണ്ടെത്താന്‍ പൊലീസിന് കഴിയുന്നില്ല. മുഖം നോക്കാതെ നടപടി എടുക്കാന്‍ പൊലീസിന് അനുമതി നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. പരാജയ സങ്കല്‍പങ്ങളുടെ പൂര്‍ണതയാണ് പൊലീസും ആഭ്യന്തരമന്ത്രിയുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പൊലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിര്‍മ്മിച്ചവരെ കണ്ടെത്താന്‍ പൊലീസിന് കഴിയുന്നില്ല.

മുഖം നോക്കാതെ നടപടി എടുക്കാന്‍ പൊലീസിന് അനുമതി നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ബോംബിന്റെ ബാക്കിയാണ് തലശേരിയില്‍ പൊട്ടിയത്. മൈനുകള്‍ പോലെ ബോംബുകള്‍ കുഴിച്ചിടാന്‍ കണ്ണൂര്‍ എന്താ യുദ്ധഭൂമിയാണോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം തലശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംപി.
Previous Post Next Post