📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി പ്രധാനമന്ത്രി; കാവൽ മന്ത്രിസഭ തുടരും

📢 Published: IST 🔄 Updated: IST

രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി പ്രധാനമന്ത്രി; കാവൽ മന്ത്രിസഭ തുടരും 

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജി സ്വീകരിച്ച രാഷ്ട്രപതി കാവൽ മന്ത്രിസഭ തുടരാൻ നിര്‍ദേശം നൽകി. 

ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തിയത്. 

അതേസമയം, കേന്ദ്രമന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി ഇന്ന് വൈകുന്നേരം നാലിന് എൻഡിഎ യോഗം ചേരും. എൻഡിഎ മുന്നണിയിലുള്ള ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ജെഡി-യു അധ്യക്ഷൻ നിതീഷ് കുമാറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡി-യു പാർട്ടികളുടെ പിന്തുണയോടെ തുടർച്ചയായ മൂന്നാംവട്ടവും അധികാരത്തിലെത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Join WhatsApp Group Send News / Ads