ഒ.ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


ഒ.ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മാനന്തവാടി: ഒ.ആര്‍ കേളു രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 


കെ.രാധാകൃഷ്ണന്‍ രാജിവച്ച ഒഴിവില്‍ മന്ത്രിയായ അദ്ദേഹം മാനന്തവാടിയില്‍ നിന്നുള്ള എം.എല്‍.എയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഏക എം.എല്‍.എയായ ഒ.ആര്‍ കേളു സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പത്തുവര്‍ഷം പ്രസിഡന്റായിരുന്നു. ആറുമാസം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചശേഷമാണ് നിയമസഭാംഗമാകുന്നത്.

കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം മാത്രമാണ് നല്‍കിയിട്ടുള്ളത്. ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനും നല്‍കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്
Previous Post Next Post