കുവൈത്ത് ദുരന്തം: മൃതദേഹങ്ങള്‍ വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കാന്‍ അമീറിന്റെ നിര്‍ദേശം

കുവൈത്ത് സിറ്റി – അല്‍മന്‍ഖഫ് ഏരിയയില്‍ ലേബര്‍ ക്യാമ്പിലുണ്ടായ അഗ്നിബാധയില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലെത്തിക്കാന്‍ വിമാനങ്ങള്‍ തയാറാക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍യൂസുഫ് അറിയിച്ചു.
ദുരന്തത്തില്‍ മരണപ്പെട്ട 49 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 45 ഇന്ത്യക്കാരുടെയും മൂന്നു ഫിലിപ്പിനോകളുടെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അവസാനത്തെ മൃതദേഹം തിരിച്ചറിയാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.