| ദേശീയ ഡെഫ് 20 ക്രിക്കറ്റ് ചാമ്പ്യൻ ഷിപ്പിൽ കിരീടം നേടിയ കേരളത്തിന് വേണ്ടി ടീം ക്യാപ്റ്റൻ മുഹമ്മദ് റാസിൻ ട്രോഫി ഏറ്റുവാങ്ങുന്നു. |
ശബ്ദമില്ലാത്തവരുടെ കായികാവേശ ശബ്ദമായി മുഹമ്മദ് റാസിൻ .
ദേശീയ ഡെഫ് 20 ക്രിക്കറ്റ് കേരളം കിരീടം നേടി.
നായകൻ പരപ്പനങ്ങാടി സ്വദേശ മുഹമ്മദ് റാസിന് പരക്കെ അഭിവാദ്യം.
പരപ്പനങ്ങാടി: വെള്ളിയാഴ്ച്ച ഹൈദ്രാബാദിൽ വെച്ച് നടന്ന ദേശീയ ഡെഫ് റ്റൊൻൻ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപിൽ കേരളത്തെ കിരീടം മണിയിച്ചത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാസിൻ കാരയിൽ.
കേരളത്തെ വിജയത്തിലേക്ക് നയിച്ചതിൽ ടീം കാപ്റ്റനായ ഭിന്നശേഷിക്കാരൻ മുഹമ്മദ് റാസിൻ ശബ്ദമറ്റ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറി.
വീട്ടുകാരും ബന്ധുക്കളും അയൽവാസികളും ചേർന്ന് വിജയാഘോഷം ധന്യമാക്കി. ജന്മനാൽ ശബ്ദ വൈകല്യമുള്ള ഈ മിടുക്കൻ ക്രിക്കറ്റ് ലോകത്ത് പ്രകടിപ്പിക്കുന്ന കരുത്തും നായക മികവും മൂലം ഇതിനകം നിരവധി വിജയങ്ങൾ നേടാനായിട്ടുണ്ട്.