പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂളിൽ മൈലാഞ്ചി മൊഞ്ചിൽ വിസ്മയം തീർത്ത് മെഹന്തി ഫെസ്റ്റും, കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂളിൽ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റും, കുട്ടികളുടെ കലാപരിപാടികളും, ഈദ് വിരുന്നും സംഘടിപ്പിച്ചു.
കുട്ടികളുടെ കലാ പരിപാടികളെ കൂടാതെ വിദ്യാർത്ഥികൾ മൈലാഞ്ചി കൊണ്ട് കൈകളിൽ വിസ്മയം തീർത്തു. മൊഞ്ചേറും ചിത്രങ്ങൾ വരച്ച് വിദ്യാർത്ഥികൾ അണിനിരന്നത് കൗതുക കാഴ്ചയായി.
സ്കൂളിൽ നടന്ന പരിപാടിയിൽ ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ കോഡിനേറ്റർ ജിഷ ടി, ഗവ. മോഡൽ ലാബ് സ്കൂൾ അധ്യാപികമാരായ ഫാത്തിമ സുഹറ ശാരത്ത്, തുളസി ജീവനക്കാരായ മിഥുൻ, സഫിയ എന്നിവർ പങ്കെടുത്തു.