📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടു

📢 Published: IST 🔄 Updated: IST

അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടു


കൊച്ചി- നടൻ മോഹൻലാൽ മൂന്നാമതും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും.

ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദിഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ മത്സരിക്കും.

40 ഓളം പേര്‍ വിവിധ തസ്തികകളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക.

Join WhatsApp Group Send News / Ads