📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ചെട്ടിപ്പടി സ്വർണ്ണ വെട്ടിപ്പ് ആക്രമ കേസ്സിൽ അഞ്ചാമനും പിടിയിൽ

📢 Published: IST 🔄 Updated: IST






ചെട്ടിപ്പടി സ്വർണ്ണ വെട്ടിപ്പ് ആക്രമ കേസ്സിൽ അഞ്ചാമനും പിടിയിൽ

ഹമീദ് പരപ്പനങ്ങാടി 

പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വർണ്ണ വെട്ടിപ്പ് കേസിൽ അഞ്ചാമനും പിടിയിൽ. നാഗരമ്പലം സ്വദേശി സായന്ദിനെയാണ് പരപ്പനങ്ങാടി എസ്.ഐ യും സംഘവും പിടി കൂടിയത്. ഇയാളെ എറണാങ്കുളം ജില്ലയിലെ ഒളിവ് സങ്കേതത്തിൽ നിന്ന് സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടി കൂടിയത്. 




കഴിഞ്ഞ മാസമാണ് സ്വർണ്ണ വെട്ടിപ്പ് സംഘങ്ങൾ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ പരസ്പരം ഏറ്റുമുട്ടുകയും നാട്ടുകാരെ അക്രമിക്കുകയും ചെയ്തിരുന്നു. സായന്ദിനെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ് ഐ . യു. അരുണിന് കാലിന് പരിക്കേറ്റു. പരപ്പനങ്ങാടി എസ്.ഐ അരുൺ,സി.പി.ഒ.മാരായ മുജീബ് റഹ്മാൻ, സുധീഷ്, ബിജോയ്, എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. നിരവധി കേസിലെ പ്രതിയാണിയാളന്ന് പോലീസ് പറഞ്ഞു.
Join WhatsApp Group Send News / Ads