പുതിയതായി തെരഞ്ഞെടുത്ത പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാനെ എസ്.ഡി.പി ഐ ആദരിച്ചു.
പരപ്പനങ്ങാടി : പുതിയതായി തെരഞ്ഞെടുത്ത മുൻസിപ്പൽ ചെയർമാന് എസ്.ഡി.പി.ഐയുടെ ആദരവ്.
പരപ്പനങ്ങാടി എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെയർമാൻ ഷാഹുൽ ഹമീദിനെ ആദരിച്ചത്.
പരപ്പനങ്ങാടിയുടെ സമ്പൂർണ്ണ വികസനത്തിന് രാഷ്ട്രീയ കാഴ്ചപ്പാടിനപ്പുറത്തേക്ക് യുവജനങ്ങളുടെ പ്രതിനിധിയായി പ്രതിസന്ധികളെ മുഖവിലെക്കെടുക്കാതെ മുന്നോട്ട് പോവാൻ കഴിയണമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ ചെയർമാനെ ആശംസിച്ചു.
ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, എസ്.ഡി.ടി യു ജില്ല സെക്രട്ടറി അക്ബർ,തിരൂരങ്ങാടി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി നൗഫൽ സി.പി, മുൻസിപ്പൽ പ്രസിഡൻ്റെ കെ.സിദ്ധീഖ്, സെക്രട്ടറി അബ്ദുൽ സലാം ക ഇത്തിങ്ങൽ,സംബന്ധിച്ചു.
മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഷഹർബാൻ ,സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഹംസ കോയ, സീനത്ത് ആലി ബാപ്പു, ബുഷറ മുസ്ഥഫ എന്നിവർ സന്നിഹിതരായിരുന്നു.