📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കുവൈത്ത് തീപ്പിടിത്തത്തിന് കാരണം ഉടമയുടെ അത്യാഗ്രഹം, അറസ്റ്റിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

📢 Published: IST 🔄 Updated: IST


കുവൈത്ത് തീപ്പിടിത്തത്തിന് കാരണം ഉടമയുടെ അത്യാഗ്രഹം, അറസ്റ്റിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

ആഭ്യന്തര മന്ത്രി അപകടം നടന്ന സ്ഥലത്ത്
കുവൈത്ത്- കുവൈത്തിൽ തീപിടിത്തമുണ്ടായി നാൽപ്പതോളം പേർ മരിക്കാനിടയായ സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമക്കാരനെയും നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആരോഗ്യമന്ത്രി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് ഉത്തരവിട്ടു. കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിൽ ആവശ്യപ്പെട്ടു. ഈ കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി.

“ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണ്,” തീപിടുത്തമുണ്ടായ സ്ഥലത്ത് പര്യടനം നടത്തിയ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സമാന നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയതായും ഷെയ്ഖ് ഫഹദ് കൂട്ടിച്ചേർത്തു. ഭാവിയിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് മുൻ കരുതൽ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Join WhatsApp Group Send News / Ads