msf ബാലകേരളം യൂണിറ്റ്‌ രൂപീകരണവും ചങ്ങാതികൂട്ടവും സംഘടിപ്പിച്ചു.


msf ബാലകേരളം യൂണിറ്റ്‌ രൂപീകരണവും ചങ്ങാതികൂട്ടവും സംഘടിപ്പിച്ചു.

msf കരുമ്പിൽ ടൌൺ കമ്മിറ്റിക്ക് കീഴിൽ ബാലകേരളം യൂണിറ്റ്‌ രൂപീകരണവും ചങ്ങാതികൂട്ടവും കരുമ്പിൽ - ആലിന്ചുവടിൽ എം.പി സിദ്ധീഖ് സാഹിബ് വസതിയിൽ വെച്ചു നടത്തി.



100 ഓളം വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ പങ്കെടുത്തു.
ഫുട്‌ബോൾ മിനി ഷൂട്ഔട് , കസേരകളി , വെള്ളം നിറക്കൽ , ബലൂണ് പൊട്ടിക്കൽ , ലെമൺ സ്പൂണ് എന്നീ മത്സരങ്ങളും സംഘടിപ്പിചു. 
മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും പങ്കെടുത്ത മുഴുവൻ വിദ്യാര്ഥികൾക്കും പ്രോത്സാഹന ട്രോഫിയും നൽകി.

പരിപാടി കരുമ്പിൽ ടൌൺ മുസ്ലിം ലീഗ് പ്രസിഡന്റ് കെഎം മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.
msf തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി ജാസിം പറമ്പിൽ , അസീം തെന്നല എന്നിവർ മുഖ്യഅതിഥികളായി പങ്കെടുത്തു.
ലിബിലിയ കെ.പി , മുബശിർ കെ.കെ , മുഷീർ കെ.പി , സഫ്വാൻ ഒ , മഷ്ഹൂദ് കെ.കെ , ഷാനിഫ്.കെ.പി , ഷാമിൽ.കെ പി , നുഹ്മാൻ ഒ , സാബിത് ഒ , ബാസിൽ സി വി , ബാദുഷ ലവ , സഹൽ അബ്ദുൽ റസാഖ് , ആദിൽ മുബാറക് യൂ. കെ , ജാസിം പി കെ , ശംലിക്ക് , ജൂസൈൽ എന്നിവർ നേതൃത്വം നൽകി.

കരുമ്പിൽ ടൌൺ മുസ്‌ലിം ലീഗ് , യൂത്ത് ലീഗ് , കെഎംസിസി , msf ലിറ്റിൽ വിങ് എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
Previous Post Next Post
WhatsApp