കരുമ്പിൽ കാറിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു


 കരുമ്പിൽ | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി മേക്കേക്കാട്ട് യൂസുഫ് (62) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം.

റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.മഗ്രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post
WhatsApp