കോഴിക്കോട് | ഈങ്ങാപ്പുഴ എംജിഎം ഹെെസ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും തുമ്പൊന്നും ലഭിക്കാതെ പോലീസ്.
ഈങ്ങാപ്പുഴ ശാന്തിനഗറില്‍ താമസക്കാരായ കടപ്രയില്‍ ബേബി കുര്യന്റെയും സിന്ദുവിന്റെയും ഏക മകന്‍
സ്റ്റെബിന്‍ ബേബി കുര്യന്‍(14)ആണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായത്.
ചൊവ്വാഴ്ച രാവിലെ ട്യൂഷന്പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല.അന്നേ ദിവസം ട്യൂഷന്‍സെന്ററില്‍ എത്തിയിട്ടില്ല എന്ന് അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്ന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതായതോടെയാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. കാണാതാകുമ്പോള്‍ കറുത്ത പാന്റും നീല കള്ളി ഷര്‍ട്ടുമാണ് ധരിച്ചത്.
താമരശ്ശേരി പോലീസ് സെെബര്‍സെല്ലിന്റെ സഹായത്തോടെ അന്ന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.മുമ്പും കുട്ടി വീട് വിട്ടിറങ്ങിയിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.കുട്ടിയെ കാണാതായത് മുതല്‍ മാനസികമായി തകര്‍ന്ന മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്.
