സംസ്ഥാന ജൂനിയർ ഖൊ- ഖൊ മത്സരം : മലപ്പുറവും പാലക്കാടും ചാമ്പ്യൻമാർ


 പുളിക്കൽ എ.എം.എം ഹൈസ്‌കൂളിൽ വെച്ച് നടന്ന അൻപത്തി ഒന്നാമത്ത് സംസ്ഥാന ജൂനിയർ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് മത്സരം ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും വിജയികളായി.സ്കോർ 17 - 16.

പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് തിരുവനന്തപുരത്തെ 10-9 സ്ക്കോറിൽ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ്  പട്ടം നേടി.



സെമി ഫൈനൽ മത്സരങ്ങളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് കോഴിക്കോടിനെയും തിരുവനന്തപുരം മലപ്പുറത്തെയും തോല്പിച്ചു. ആൺകുട്ടികളുടെ മത്സരങ്ങളിൽ പാലക്കാട് തിരുവനന്തപുരത്തെയും മലപ്പുറം തൃശൂരിനെയും പരാജയപ്പെടുത്തി.

ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിനെ പ്രതിനിധികരിച്ച അഭിനന്ദ്, ഗോകുൽദാസ് ,മലപ്പുറത്തിനു വേണ്ടി കളിച്ചു അമൽകൃഷ്ണ, ശ്രീഹരി എന്നിവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ മത്സരങ്ങളിൽ നിന്നും പാലക്കാടിൻ്റെ നിഖിത, എസ്.ആരതി ,പി.നേഹ എന്നിവരെയും തിരുവനന്തപുരത്തിൻ്റെ എബി അന്നയെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.

Previous Post Next Post
WhatsApp