മലബാർ ഡിജിറ്റൽ സ്റ്റോറുമായി കുടുംബശ്രീ


 മലപ്പുറം | 'മലബാർ ഡിജിറ്റൽ സ്റ്റോർ കോം' എന്ന ആദ്യത്തെ ജനകീയ വികേന്ദ്രീകൃത ഇ- കോമേഴ്സ് നടപ്പിലാക്കാനൊരുങ്ങി മലപ്പുറം കുടുംബശ്രീ മിഷൻ. പാലക്കാട് ഐ.ആർ.ടി.സിയുടെ സ്ഥാപനമായ സുസ്ഥിര  ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നബാർഡുമായി സഹകരിച്ച്  സംസ്ഥാന മിഷന്റെ  അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 


ഇതിനായി ജില്ലാ മാനേജ്മെന്റ് ടീം, പഞ്ചായത്ത് തല ഡിജിറ്റൽ ബിസിനസ് പ്രമോട്ടർ എന്നിവരെ  അയൽകൂട്ട/പ്രവാസികൾ വഴി കണ്ടെത്തിയിട്ടുണ്ട്.  ഇവർ  വഴി കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾ, അയൽകൂട്ട അംഗങ്ങൾ, ഇവരുടെ കുടുംബാംഗങ്ങൾ, പ്രവാസികൾ, കർഷക സംഘടനകൾ, ചെറുകിട സംരംഭകർ  തുടങ്ങി താത്പര്യമുള്ളവർക്ക് സൗജന്യമായി ഡിജിറ്റൽ സ്റ്റോറുകൾ ആരംഭിക്കുന്നതിന് സഹായം നൽകും.


 ഡിജിറ്റൽ സ്റ്റോറുകളിലൂടെ മാത്രമായി മലബാർ കൈപുണ്യം  എന്ന ഹോം മേഡ്  ബ്രാന്റ്, മലബാർ ഹാന്റ്സ് എന്ന നിത്യ ഉപയോഗ ബ്രാന്റുകളും വികസിപ്പിച്ച് ഇന്ത്യ  മുഴുവൻ വിപണി കണ്ടെത്തും.  സംസ്ഥാന സർക്കാരിന്റെ ഇരുപത് ലക്ഷം തൊഴിൽ പദ്ധതിയിലേക്ക് ഒരു മുതൽ കൂട്ടായും കാലത്തിനനുസരിച്ചുള്ള സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയായും  മലപ്പുറത്ത് നടപ്പിലാക്കുന്ന  മലബാർ ഡിജിറ്റൽ സ്റ്റോർ മാറും.

Previous Post Next Post
WhatsApp