ഉദ്ഘാടനത്തിന്റെ പുതുമ മാറും മുമ്പേ പാലത്തിങ്ങൽ പാലത്തിന്റെ ലൈറ്റുകൾ കണ്ണടച്ചു


 തിരൂരങ്ങാടി | പരപ്പനങ്ങാടി-നാടുകാണി പാതയുമായി ബന്ധപ്പെട്ട പാലത്തിങ്ങൽ പാലത്തിൻറെ ലൈറ്റുകൾ വർക്കാവാതായിട്ട് മാസങ്ങൾ കഴിഞ്ഞു

കരാറില്‍ നിര്‍ദ്ധേശിച്ച വർക്ക് ലിയബിലിറ്റി പിരീഡിൽ പറഞ്ഞിട്ടുള്ള‍ വർക്കുകൾ ഊരാളുങ്കൽ സൊസൈറ്റി കാര്യക്ഷമമായി നടപ്പാക്കത്താത് കാരണമാണ് കേടായ ലൈറ്റുകൾ റിപ്പയർ ചെയ്യാത്തതെന്നും   വർക്ക് അവസാനിക്കുന്ന ഭാഗത്ത് കരാറുകാരന്റെ പേരും എഗ്രിമെൻറ് കാലാവധിയും എഴുതി പ്രദർശിപ്പിക്കണം എന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ലെന്നും  പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പുക്കത്ത് പറഞ്ഞു 

തെരുവുനായ ശല്യം  കൂടിയ ഈ കാലത്ത് ലൈറ്റുകൾ വർക്ക് ആവാത്തത് കാൽനടയാത്രക്കാർക്കും മറ്റും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി നാട്ടുകാരും പറയുന്നു  ലൈറ്റുകൾ വർക്കാവാത്തതിനെക്കുറിച്ച് ബ്രിഡ്ജസ് അസിസ്റ്റൻറ് എൻജിനീയറുമായി സംസാരിക്കുകയും ഒരാഴ്ചയ്ക്കകം റിപ്പയർ ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുള്ളതായി അബ്ദുൽ റഹീം പൂക്കത്ത്  കരിമ്പിൽ ലൈവ് ന്യൂസിനോട് പറഞ്ഞു.

Previous Post Next Post
WhatsApp