പിറന്നാൾ ദിനത്തിൽ മലയാളി ബാലികയ്ക്ക് സ്‌കൂൾ ബസിനുള്ളിൽ ദാരുണാന്ത്യം


   ദോ​ഹ | ഖ​ത്ത​റി​ൽ സ്കൂ​ൾ ബ​സി​നു​ള്ളി​ൽ ഉ​റ​ങ്ങി​പ്പോ​യ നാ​ലു വ​യ​സു​കാ​രി ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്നു മ​രി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​നം കൊ​ച്ചു​പ​റ​ന്പി​ൽ അ​ഭി​ലാ​ഷ് ചാ​ക്കോ- സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ മി​ൻ​സ​യാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.


സം​സ്കാ​രം പി​ന്നീ​ട്. അ​ൽ​വ​ഖ്റ​യി​ലെ ദി ​സ്പ്രിം​ഗ്ഫീ​ൽ​ഡ് കി​ന്‍റ​ർ​ഗാ​ർ​ട്ട​ണി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് മി​ൻ​സ. രാ​വി​ലെ സ്കൂ​ൾ ബ​സി​ൽ സ്കൂ​ളി​ലേ​ക്കു പോ​യ കു​ട്ടി ബ​സി​നു​ള്ളി​ൽ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.


മ​റ്റു കു​ട്ടി​ക​ളെ ജീ​വ​ന​ക്കാ​ർ പു​റ​ത്തി​റ​ക്കി സ്കൂ​ളി​ലേ​ക്കു കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ, ബ​സി​ലെ സീ​റ്റി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മി​ൻ​സ അ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. കു​ട്ടി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം ജീ​വ​ന​ക്കാ​ർ ബ​സ് ലോ​ക്ക് ചെ​യ്തു പോ​വു​ക​യാ​യി​രു​ന്നു.


ഖ​ത്ത​റി​ലെ ക​ടു​ത്ത ചൂ​ട് താ​ങ്ങാ​നാ​വാ​തെ​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ഉ​ച്ച​യ്ക്കു കു​ട്ടി​ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി ബ​സ് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​നു​ള്ളി​ൽ കു​ട്ടി കു​ടു​ങ്ങി​യ​താ​യി ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


Previous Post Next Post
WhatsApp