കണ്ണൂര്‍ | വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ. കണ്ണൂര്‍ നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇരുപത്തിയേഴാം മൈല്‍ സെമിനാരി വില്ലയോട് ചേര്‍ന്ന വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
പാലക്കാട് ജില്ലയിലെ കല്ലിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വെള്ളം കയറി. പനയംപാടത്തെ തോട് കരകവിഞ്ഞാണ് റോഡില്‍ വെള്ളം കയറിയത്. റോഡിന്റെ ഇരുവശുത്തുമായുള്ള നിരവധി വീടുകളില്‍ വെള്ളം കയറി.
തെക്കന്‍ കേരളത്തിലും വ്യാപകമായി മഴ തുടരുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ശക്തമായ മഴയും കാറ്റുമാണ് ലഭിക്കുന്നത്. ഓച്ചിറയിലും മുണ്ടയ്ക്കലും വീടുകള്‍ക്ക് മുകളില്‍ മരം വീണു. പരവൂര്‍ പൂതകുളം കലയ്‌ക്കോട് വൈദ്യുതിലൈനിന് മുകളില്‍ മരം വീണും നാശനഷ്ടമുണ്ടായി. ഏഴുകോണിനും കുണ്ടറയ്ക്കും ഇടയില്‍ റെയില്‍വേ പാളത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്തകാറ്റിനെ തുടര്‍ന്ന് മീന്‍പിടിത്ത ബോട്ടുകള്‍ കരയ്ക്ക് അടുപ്പിച്ചു
