കാരുണ്യ സ്പർശം

_തിരുരങ്ങാടി മുസ്ലിം ഓർഫനേജ് മാനേജ്മെന്റ് കമ്മറ്റിയുടെ സീതി സാഹിബ് മെമ്മോറിയിൽ ടീച്ചർ ട്രൈനിംഗ് ഇൻസ്റ്റിട്യൂറ്റിലെ 1986_88 ബാച്ച് കൂട്ടായ്മ;തിരൂരങ്ങാടി M K H ഹോസ്പിറ്റൽ ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിന് 12 ലക്ഷം കൈമാറി_ തിരൂരങ്ങാടി | തിരുരങ്ങാടി മുസ്ലിം ഓർഫനേജ് മാനേജ്മെന്റ് കമ്മറ്റിയുടെ സീതി സാഹിബ് മെമ്മോറിയിൽ ടീച്ചർ ട്രൈനിംഗ് ഇൻസ്റ്റിട്യൂറ്റിലെ _1986\88 ബാച്ച്_ കൂട്ടായ്മ തിരൂരങ്ങാടി M K H ഹോസ്പിറ്റൽ ഡയാലിസിസ് സെൻററിന് ഡയാലിസിസ് മെഷിനും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനുള്ള,12 ലക്ഷം രൂപയുടെ ഫണ്ട് തിരൂരങ്ങാടി യതീംഖാന ഓഡിറ്റോറിത്തിൽ കൈമാറി. K P A മജീദ് M L A ഉൽഘാടനം നിർവഹിച്ചു. തിരൂരങ്ങാടി മുസ്ലീം ഓർഫനേജ് കമ്മറ്റി സെക്രട്ടറി M K ബാവ അധ്യക്ഷത വഹിച്ചു. അഡ്വപി എം എ സലാം,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ,സി എച്ച് മഹ്മൂദ് ഹാജി, P O ഹംസ മാസ്റ്റർ C P സുഹറാബി,ഇഖ്ബാൽ കല്ലുങ്ങൽ,Dr.അബ്ദുസ്സമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹനീഫ കള്ളിയത്ത് സ്വാഗതവും കദിയാമു ടീച്ചർ നന്ദിയും പറഞ്ഞു. എം അഹമദ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
Previous Post Next Post
WhatsApp