താനൂർ | നഗരസഭ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് സ്വാഛ്ത ഹൈ സേവ ബോധവൽക്കരണ സന്ദേശ യാത്രയും തൂവൽ തീരം ക്ലീനിങും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സി.കെ സുബൈദ അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ കെപി. അലി അക്ബർ, ജയപ്രകാശ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമ, കൗൺസിലർമാരായ നിസാം, വി. പി ബഷീർ, ഹസീന, ഹഫ്‌സത്, ആബിദ്, സലാം, ഉമ്മുകുത്സൂ, മുസ്തഫ, ശിഹാബ്, നജ്മത്, സുബൈർ, ഷാഹിദ, നാസിര സിദ്ദീഖ്, സഫിയ എന്നിവരും ജെ.എച്ച്.ഐ. മാരായ ഷിബു, മനോജ് എന്നിവരും രായിരിമംഗ ലം ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ് എസ്. സ്കൗട്ട് ആൻഡ് ഗൈഡ്സ് ചാർജ് ഓഫീസർമാരായ കെപി. അഷ്റഫ് മാസ്റ്റർ, സലീന ടീച്ചർ, ദീപക് മാസ്റ്റർ, എൻ.എസ്.എസ്. സ്കൗട്ട് ആൻഡ് ഗൈഡ്സ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

