കത്തിക്കുത്ത് കേസിൽ പ്രതികൾ അറസ്റ്റിൽ.


 പരപ്പനങ്ങാടി | ചാപ്പപ്പടി ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വച്ച് ആലുങ്ങൽ ബീച്ച് ബാപ്പലിന്റെ പുരക്കൽ കുഞ്ഞിമരക്കാറിന്റെ മകനായ ഫൈസൽ എന്നയാളെ  കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യ വിൽപന സംബന്ധമായ തർക്കത്തെ തുടർന്നാണ് ഫൈസലിന് കുത്തേറ്റത്.

 അനീസ്, S/o ഹംസ, കുറ്റിക്കാട്ട് വീട്, ചെട്ടിപ്പടി, നൗഷർബാൻ S/o ഖാദർ, വിളക്കിന്റെ പുരക്കൽ, ബീച്ച് റോഡ് എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. അനീസും സഹോദരൻമാരും ചേർന്ന് ഫൈസലിനെ പുറകിൽ നിന്ന് കത്തിക്ക് കുത്തുകയും കല്ലുകൊണ്ട് ഇടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. 

പ്രതികളെ രക്ഷപെടാൻ സഹായിച്ച കാര്യത്തിനാണ് നൗഷർബാനെ അറസ്റ്റ് ചെയ്തത്.നിലവിൽ 10 വർഷം തടവുശിക്ഷ ലഭിക്കുന്ന കേസാണ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. 

പരപ്പനങ്ങാടി CI ഹണി കെ.ദാസ് . SI മാരായ നവീൻ ഷാജ്, സുരേഷ് കുമാർ, ജിനേഷ്, ആൽബിൻ . അഭിമന്യു .വിപിൻ സബറുദ്ദീൻ, മുജീബ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Previous Post Next Post
WhatsApp