വെളിമുക്കിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം . വലിയോറ സ്വദേശി അടക്കം രണ്ടു പേർ മരിച്ചു

 

വേങ്ങര |  വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ സഖാഫി (കുഞ്ഞിമോൻ) അടക്കം രണ്ടുപേരാണ് ഇന്ന് പുലർച്ചെ 3.30 ന് വെളിമുക്കിൽ വെച്ച് വാഹന അപകടത്തിൽ മരിച്ചത് . കുഞ്ഞിമോൻ തങ്ങളുടെ മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും.

വലിയോറ ഇരുകുളത്തെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ 2.45  ന് കോഴിക്കോട് ഓമശ്ശേരിയിലെ ദർസിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വെളിമുക്കിൽ വെച്ച്  ദോസ്ത് പിക്കപ്പ് ബൈക്ക് എന്നിവ കൂട്ടിയിടിച്ചാണ് അപകടം. 

അപകടത്തിൽ ഗുരുതര പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ മെഡിക്കൽ കോളജ് ഹോസ്പിറ്റലിലേക്ക് മാറ്റി.ബൈക്ക് ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ ദർസ് വിദ്യാർത്ഥി ഫായിസ് അമീൻ(19) മരണപെട്ടു. മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Previous Post Next Post
WhatsApp