📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്ത് മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറും കണ്ടെത്തി

📢 Published: IST 🔄 Updated: IST


 വയനാട് | തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ഞോം ടൗണില്‍ സിപിഐ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകളും ബാനറും പതിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് ടൗണിലെ ബസ് സ്റ്റോപ്പിലും, കടയുടെ ഭിത്തിയിലും മറ്റും  പോസ്റ്ററുകള്‍ കണ്ടത്.

ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കിനെ അമ്പും വില്ലും കൊണ്ട് നേരിട്ട് ജയിച്ച ആദിവാസികളോട്  ഭരണ കൂടത്തിന്റെ അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിനുംവേണ്ടി വീണ്ടും പോരാടാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ്  ബാനറുള്ളത്. 


കൂടാതെ കാലവര്‍ഷം, പ്രളയം തുടങ്ങിയവയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും, നഷ്ടപരിഹാരം വൈകിക്കുന്ന സര്‍ക്കാരിനെതിരെ ചെറുത്ത് നില്‍ക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Join WhatsApp Group Send News / Ads